വാര്‍ഷിക ജനറല്‍ബോഡിയും വിവിധ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും അനുമോദിച്ച് മാതൃകാ റസിഡന്റ്‌സ് അസോസിയേഷന്‍


കൊയിലാണ്ടി : വാര്‍ഷിക ജനറല്‍ബോഡിയും വിവിധ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും അനുമോദിച്ച് മാതൃകാ റസിഡന്റ്‌സ് അസോസിയേഷന്‍. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്.

പ്രസിഡണ്ട് പി.എം ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങ് വാര്‍ഡ് കൗണ്‍സിലര്‍ മനോജ് പയറ്റുവളപ്പില്‍ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി എന്‍.കെ സുജിത്ത് സ്വാഗതവും പ്രമീള അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളെയും ചടങ്ങില്‍ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി എസ്.കെ റിയേഷ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് ബാബുരാജ്, ട്രഷററായി ജ്യോതി കൃഷ്ണന്‍ വനിതാ കമ്മിറ്റി പ്രസിഡണ്ടായി പ്രമീളാ അനില്‍ കുമാറിനേയും, സെക്രട്ടറിയായി തുഷാര സുജിത്തിനെയും തിരഞ്ഞെടുത്തു.