വാര്‍ഷിക പ്രവര്‍ത്തന കലണ്ടറുമായി അരിക്കുളം മണ്ഡലം കെ.എസ്.എസ്.പി.എ; കലണ്ടറും ഡയറിയും പ്രകാശനം ചെയ്തു
അരിക്കുളം: അടുത്ത വര്‍ഷം സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അടങ്ങുന്ന വാര്‍ഷിക കലണ്ടറും ഡയറിയും പ്രകാശനം ചെയ്തു. അരിക്കുളം മണ്ഡലം കെ.എസ്. എസ്. പി.എ.യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഡി.സി.സി. പ്രസിഡണ്ട് അഡ്വ: കെ. പ്രവീണ്‍ കുമാര്‍ കലണ്ടര്‍ പ്രകാശനം ചെയ്തു. വനിതാ ഫോറം കണ്‍വീനര്‍ കെ.വല്ലീ ദേവി ഏറ്റുവാങ്ങി.
മേപ്പയ്യൂര്‍ ബ്‌ളോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി. രാമചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. പേരാമ്പ്ര ബ്‌ളോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ. മധു കൃഷ്ണന്‍, കെ.എസ്.എസ്.പി.എ. മണ്ഡലം പ്രസിഡണ്ട് സത്യന്‍ തലയഞ്ചേരി, സെക്രട്ടറി സി. മോഹന്‍ദാസ്, വി.വി.എം ബഷീര്‍, രാമചന്ദ്രന്‍ നീലാംബരി, കെ. അഷറഫ് മാസ്റ്റര്‍, എ. രഘുനാഥ്, എം. രാമാനന്ദന്‍, രാജന്‍ കാരയാട്, ബാലാമണി, പി.ശശി, കുഞ്ഞി മായന്‍ എന്നിവര്‍ സംസാരിച്ചു.
Summary: Annual calendar and diary released.