അനില്‍ കാഞ്ഞിലശ്ശേരിയുടെ ചെറുകഥകളുടെ സമാഹാരം ‘പുറ്റുതേന്‍ പ്രകാശം ചെയ്തു
കോഴിക്കോട്: അനില്‍ കാഞ്ഞിലശ്ശേരിയുടെ ചെറുകഥകളുടെ സമാഹാരം ‘പുറ്റുതേന്‍’ പ്രകാശനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിൽ കെ.ഇ.എൻ കുഞ്ഞഹമ്മദ് മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റർ കെ.വിശ്വനാഥിന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
ഇന്ന് രാവിലെ തളി കണ്ടംകുളം ജൂബിലി ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ ഡോ.കെ ദിനേശൻ അധ്യക്ഷത വഹിച്ചു. യു.കെ കുമാരൻ, ഡോ.സോണിയ ഇ.പി, വി.പി ഏലിയാസ്, ഹംസ ആലുങ്കൽ, പി.വിശ്വൻ മാസ്റ്റർ, അനിൽ കാഞ്ഞിലശ്ശേരി, മധു കിഴക്കയിൽ, യു.സന്തോഷ് കുമാർ, ഇ അനിൽകുമാർ എന്നിവർ സംസാരിച്ചു. ചിന്ത പബ്ലിഷേഴ്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അനില്‍ കാഞ്ഞിലശ്ശേരിയുടെ മൂന്നാമത്തെ പുസ്തകമാണിത്. 15 കഥകളാണ് പുറ്റുതേനില്‍ വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. കണ്ടംകുളം ജൂബിലി ഹാളില്‍ ബുധനാഴ്ച ആരംഭിച്ച പുസ്തകോത്സവം നവംബര്‍ 1ന് അവസാനിക്കും. എണ്‍പതോളം പ്രസാധകരുടേതായി 110 സ്റ്റാളുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
Description: Anil Kanjilassery’s new book ‘Puttuthen published