അങ്കണവാടികൾ ന്യൂജനാകുന്നു; അരിക്കുളം മുക്ക് അങ്കണവാടിയിൽ ഡിജിറ്റൽ ട്രെൻഡിങ് ലൈറ്റ് ബോർഡ്


കൊയിലാണ്ടി: അരിക്കുളം മുക്ക് അങ്കണവാടിയിൽ ഡിജിറ്റൽ ട്രെൻഡിങ് ലൈറ്റ് ബോർഡ് സ്ഥാപിച്ചു.അങ്കണവാടികളെ കൂടുതൽ പുതിയ കാലത്തെ സാധ്യതകളെ ഉപയോഗപ്പെടുത്തി ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ട്രെൻഡിങ് ലൈറ്റ് ബോർഡ് സ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് സുഗതൻ ഉദ്ഘാടനം നിർവഹിച്ചു. 

വാർഡ് മെമ്പർ ശ്യാമള അധ്യക്ഷയായി. ബ്ലോക്ക് മെമ്പർ രജില, എട്ടാം വാർഡ് മെമ്പർ ബിന്ദു, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി രാധ, ശൈത്യ ഷീബ എന്നിവർ സംസാരിച്ചു. 

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ടവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അങ്കണവാടിയിലെ കുട്ടികളും രക്ഷിതാക്കളും ജീവനക്കാരും ചേർന്ന് സ്വരൂപിച്ച തുക ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറി.