കളിച്ചും ചിരിച്ചും കുരുന്നുകള്‍ ഒത്തുച്ചേര്‍ന്നു; കളറായി മേപ്പയ്യൂരിലെ അംഗനവാടികളുടെ പ്രവേശനോത്സവം


മേപ്പയ്യൂര്‍: കുരുന്നുകള്‍ക്ക്‌ ആഘോഷമായി മേപ്പയ്യൂര്‍ പഞ്ചായത്തിലെ അംഗനവാടികളുടെ പ്രവേശനോത്സവം. വിനയ സ്മാരക അങ്കണവാടിയിൽ സംഘടിപ്പിച്ച പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി കെ.പി അനിൽകുമാർ പ്രേരക് കെ.കെ ബാബു, വി.പി വിജയൻ, പി.ലീന എന്നിവർ സംസാരിച്ചു.

പതിനേഴാം വാർഡ് കാരേക്കണ്ടി അങ്കണവാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ ഉദ്ഘാടനം ചെയ്തു ചെയ്തു. പി.ടി റസിയ, കെ.ഒ സജിത, കെ.എം ശ്യാമിലി, എൻ.ടി ബീന, ടി.വി അധീന, പി.ഹർഷ, ജി.ആർ ധിൽന, എം.കെ അമിത എന്നിവർ സംസാരിച്ചു. പരിപാടിയില്‍ നവാഗതർക്ക് ബാഗും, മധുര പലഹാരങ്ങളും നല്‍കി.