ആടിയും പാടിയും വേദി കീഴടക്കി കുരുന്നുകള്‍; കളറായി മൂടാടിയിലെ അംഗനവാടി കലോത്സവം


മൂടാടി: ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മൂടാടി ഗ്രാമപഞ്ചായത്തിലെ അംഗനവാടി കലോത്സവം. 32 അംഗനാടികളില്‍ നിന്നായി ഏതാണ്ട് മൂന്നിറലിധകം കുരുന്നുകളാണ് പരിപാടിയില്‍ പങ്കെടുത്തത്. കിലുക്കാംപെട്ടി എന്ന പേരില്‍ സംഘടിപ്പിച്ച കലോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ സി.കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിലെ മുഴുവന്‍ അംഗനവാടികളിലെയും കുട്ടികളെ പങ്കെടുപ്പിച്ച പരിപാടി കാണാന്‍ നിരവധി പേരാണ് എത്തിയത്. ഒപ്പനയും, ഗ്രൂപ്പ് ഡാന്‍സും തുടങ്ങി കുരുന്നു മക്കള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ക്ക് നിറഞ്ഞ കൈയ്യടിയാണ് കാണികള്‍ നല്‍കിയത്.

വൈസ് പ്രസിഡൻ്റ് ഷിജ പട്ടേരി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ടി.കെ. ഭാസ്‌കരൻ, എം.കെ മോഹനൻ, മെമ്പർമാരായ റഫീഖ് പുത്തലത്ത്‌, വി.കെ രവീന്ദ്രൻ, രജുല ടി.എം പപ്പൻ മൂടാടി, സുമതി കെ, ഐ.സി.ഡി.എസ് കൺവീനർ വിജയലക്ഷ്മി, വാസു മാസ്റ്റർ എന്നിവർ സംസാരിച്ചു.

എം.പി അഖില സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർ വൈസർ അഞ്ജന നന്ദിയും പറഞ്ഞു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റകളും നല്‍കി.