പേരാമ്പ്ര ബൈപ്പാസില്‍ ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേയ്ക്ക് മറിഞ്ഞ് അപകടം; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിയഴയ്ക്ക്
പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസില്‍ നിയന്ത്രണംവിട്ട ലോറി മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 9 മണിയോടെ
കക്കാട് ജംഗ്ഷനും ആശുപത്രി ജംഗ്ഷനും ഇടയിലായിരുന്നു അപകടം. നിയന്ത്രണംവിട്ട ലോറി റോഡിന് സമീപത്തെ താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു.
കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുടെ സ്റ്റിയറിങ് തകര്‍ന്നതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കും സഹായിയും ഗുരുതര പരിക്കുകള്‍ ഇല്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
അപകടം നടന്നയുടന്‍ സമീപവാസികളും യാത്രക്കാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പേരാമ്പ്ര പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ലോറി നീക്കം ചെയ്യുന്ന നപടികള്‍ ആരംഭിച്ചു.
Summary: An out-of-control lorry overturned on Perampra Bypass.