ഉള്ള്യേരിയില്‍ നിയന്ത്രണംവിട്ട ലോറിയും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്


ഉള്ള്യേരി:  ഉള്ള്യേരി 19 ല്‍ ലോറിയും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഗുഡ്‌സ് ഓട്ടോയിലുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ 4 മണിക്കാണ് അപകടം.

ബാലുശ്ശേരി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് സമീപത്തെ കടയിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇതേ സമയം ഉള്ള്യേരി ഭാഗത്ത് നിന്നും വരികയായിരുന്ന ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ ഗുഡ്‌സ് ഓട്ടോയുടെ മുന്‍ഭാഗം തകര്‍ന്നു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. പോലീസ് സംഭവ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.