നടുവണ്ണൂരില്‍ ആശ്രമമുറ്റത്ത് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി; തിരിച്ചറിയല്‍ രേഖകളിലുളളത് കൊളാവിപ്പാലത്തെ വിലാസം
നടുവണ്ണൂര്‍: നടുവണ്ണൂരില്‍ ആശ്രമമുറ്റത്ത് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീ ശങ്കര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സദ്ഗുരു നിത്യാനന്ദാശ്രമ മുറ്റത്താണ് മൃതദേഹം കണ്ടത്.
വലിയ വീട്ടില്‍ വി.വി.ഉണ്ണിക്കൃഷ്ണന്‍ ആണ് മരിച്ചത്. അറുപത്തിയൊന്ന് വയസായിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച രേഖകളില്‍ ഇരിങ്ങല്‍ കൊളാവിപ്പാലത്തെ വിലാസമാണുള്ളത്. കൊളാവിപ്പാലത്ത് ഒരു കടമുറിയില്‍ കുറച്ചുകാലമായി ഇയാള്‍ താമസിച്ചുവരികയാണെന്നാണ് അന്വേഷിച്ചപ്പോള്‍ മനസിലായതെന്ന് പൊലീസ് പറഞ്ഞു. പാനൂര്‍ സ്വദേശിയാണ് ഉണ്ണിക്കൃഷ്ണനെന്നാണ് പ്രാഥമിക വിവരം.
ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. ഉണ്ണിക്കൃഷ്ണന്‍ ആശ്രമത്തിലെ അന്തേവാസിയല്ലെന്നും ഇന്ന് ഇവിടെ എത്തിയതാവാനാണ് സാധ്യതയെന്നുമാണ് അറിയുന്നത്.
Summary: An old man was found dead in the ashram courtyard in Naduvannur; The address in the identity documents is Kolavipalam