താമരശ്ശേരി ചെമ്പ്രയിൽ വയോധികൻ കുളത്തിൽ മരിച്ച നിലയിൽ


Advertisement

താമരശ്ശേരി: താമരശ്ശേരി ചെമ്പ്രയിൽ വയോധികനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പ്ര മണ്ണാരക്കൽ ബാലകൃഷ്ണൻ ആണ് മരിച്ചത്. അറുപത്തിയെട്ട് വയസായിരുന്നു.

Advertisement

ഇന്നലെ മുതൽ ബാലകൃഷ്ണനെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ ചെമ്പ്രയിലെ ഉപയോഗശൂന്യമായ കുളത്തിൽ ഇന്നു രാവിലെയാണ് ബാലകൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. [

പ്രേമയാണ് ഭാര്യ. പ്രബീഷ്, പ്രശോഭ് എന്നിവർ മക്കളാണ്. പ്രിൻറിംഗ് പ്രസിൽ ജോലിക്കാരനായിരുന്നു ബാലകൃഷ്ണൻ.

Summary: An old man found dead in a pond in Chembra, Thamarassery