പൂജ നടത്തി മകന്റെ മദ്യപാനശീലം മാറ്റാമെന്ന് വിശ്വസിപ്പിച്ച് സ്വര്‍ണാഭരണം കൈക്കലാക്കി; അത്തോളി സ്വദേശിയെ കബളിപ്പിച്ച തൈലക്കച്ചവടക്കാരന്‍ അറസ്റ്റില്‍


Advertisement

അത്തോളി: വീട്ടമ്മയെ കബളിപ്പിച്ച് ആഭരണം തട്ടിയെടുത്ത തൈലക്കച്ചവടക്കാരന്‍ അറസ്റ്റില്‍. തെലങ്കാന സ്വദേശി കല്യാണി വംശിയേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അത്തോളി എടക്കരയിലാണ് സംഭവം.
Advertisement

മകന്റെ മദ്യപാനശീലം മാറ്റാന്‍ പൂജ നടത്തിയാല്‍ മതിയെന്നും പൂജയ്ക്കായി സ്വര്‍ണാഭരണം വേണമെന്നും ആവശ്യപ്പെട്ടാണ് ഇയാള്‍ മാല കൈക്കലാക്കിയത്. ഇയാളില്‍ നിന്നും മൂന്നര പവന്‍ സ്വര്‍ണ്ണമാല പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Advertisement

കഴിഞ്ഞ മാസം 31 നാണ് തൈലം വില്‍ക്കാനെന്ന വ്യാജേന ഇയാള്‍ എടക്കര സൈഫണിനടുത്തുളള വീട്ടിലെത്തിയത്. വീട്ടമ്മയെ പറഞ്ഞ് കഭളിപ്പിച്ചശേഷം ഇയാള്‍ ഫോണ്‍ ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. പ്രതിയെ പിടിക്കുന്നതിനായി പേരാമ്പ്ര ഡി.വൈ.എസ്.പി കുഞ്ഞിമോയിന്റെ നിര്‍ദേശമനുസരിച്ച് അത്തോളി ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

Advertisement

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് ഒളിവില്‍ കഴിഞ്ഞു വന്ന പ്രതിയെ എസ്ഐ ആര്‍.രാജീവ്, എസ്.പി.ഒ സന്തോഷ് എന്നിവര്‍ ഒറ്റപ്പാലം പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. പ്രതിയെ പേരാമ്പ്ര കോടതി റിമാന്‍ഡ് ചെയ്തു.