വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് പേരാമ്പ്ര സ്വദേശിയെ കഴുത്തില്‍ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം; പ്രതി അറസ്റ്റില്‍


Advertisement

പേരാമ്പ്ര: വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കൊടക്കല്ലില്‍ പെട്രോള്‍ പമ്പിനെ സമീപം വാടക വീട്ടില്‍ താമസിക്കുന്ന ബേപ്പൂർ സ്വദേശി മഷൂദ് (33) നെയാണ് അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്. കുനിയിൽ കടവ് വെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. .പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Advertisement

അത്തോളി സഹകരണ ആശുപത്രിക്ക് സമീപം മഠത്തില്‍ കണ്ടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്ര സ്വദേശിയായ യുവതിയാണ് ആക്രമിക്കപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് 7.30 ഓടെയാണ് സംഭവം. ജോലി ചെയ്യുന്ന കടയില്‍ നിന്നും മടങ്ങും വഴി വീടിന് സമീപത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. യുവതിയുടെ കഴുത്തിന് പരിക്കേറ്റിരുന്നു.

Advertisement

യുവതിയുടെ കഴുത്തില്‍ ഷാള്‍ ഉള്ളതിനാല്‍ ആഴത്തില്‍ മുറിവേല്‍ക്കാതെ രക്ഷപ്പെട്ടു. യുവതിയുടെ പരാതിയില്‍ മഷൂദിനെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.

Advertisement

Summary: An incident where a native of Perampra was stabbed to death for refusing a marriage proposal; The accused was arrested