ചെങ്ങോട്ടുകാവില്‍ വയോധിക ട്രെയിന്‍തട്ടി മരിച്ചു


ചെങ്ങോട്ട്കാവ്: ചെങ്ങോട്ടുകാവ് റെയില്‍വേ മേല്‍പ്പാലത്തിന് താഴെ നിന്നും വയോധിക ട്രെയിന്‍തട്ടി മരിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.

കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വരുന്നവഴി പെട്ടെന്ന് വന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
നിലവില്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.