ബസ്സില്‍ തലകറങ്ങി വീണ് വയോധിക; കൃത്യമസമയത്ത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് കൊയിലാണ്ടി -താമരശ്ശേരി റൂട്ടിലെ ബസ്സ് ജീവനക്കാര്‍



കൊയിലാണ്ടി: ബസ്സില്‍ തലകറങ്ങി വീണ വയോധികയെ കൃത്യസമയത്ത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ബസ് ജീവനക്കാര്‍. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കൊയിലാണ്ടി-താമരശ്ശേരി ബസ്സില്‍ കയറിയ തിക്കോടി സ്വദേശിയായ ആയിഷ(60) യ്ക്ക് ക്ഷീണം വന്നതിനെതുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

ബസ് സ്റ്റാന്‍ഡില്‍ നിന്നും താമരശ്ശേരിയിലേയ്ക്ക് പോകുമ്പോഴായിരുന്നു സംഭവം. ഉടനെ തന്നെ ബസ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയക്ക് തിരിച്ചുവിട്ട് പ്രാഥമിക വയോധികയ്ക്ക് ചികിത്സ നല്‍കി. നിലവില്‍ വയോധികയുടെ ആരോഗ്യനില തൃപ്തികരമാണ്. കൊയിലാണ്ടി-താമരശ്ശേരി റൂട്ടിലോടുന്ന അനാമിക ബസ്സിലെ ജീവനക്കാരാണ് രക്ഷകരായത്.