വടകരയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി


വടകര: വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയ ബസ് സ്റ്റാന്റിന് സമീപം കീർത്തി മുദ്രാ തിയേറ്റർ റോഡിലെ ആലക്കൽ റെസിഡൻസിക്ക് എതിർവശമാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.

സമീപത്തെ കടക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലിസ് സ്ഥലത്തെത്തി. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വടകരയിലെ തെരുവിൽ കഴിയുന്നയാളാണ് മരിച്ചതെന്നാണ് പ്രാഥമികവിവരം. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് പോലിസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുത്തു.

Summary: An elderly man was found dead in Vadakara.