പത്തനംതിട്ടയില്‍ ദമ്പതികള്‍ വീടിനുളളില്‍ പൊളളലേറ്റ് മരിച്ച നിലയില്‍; പാചകവാതകത്തില്‍ നിന്ന് തീപിടിച്ചതെന്ന് നിഗമനം
പത്തനംതിട്ട: മല്ലപ്പള്ളിയില്‍ വയോധിക ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മല്ലപ്പള്ളി കൊച്ചരപ്പ് സ്വദേശി വര്‍ഗ്ഗീസ് (78), ഭാര്യ അന്നമ്മ വര്‍ഗ്ഗീസ് ( 73 ) എന്നിവരാണ് മരിച്ചത്. തീപിടുത്തത്തില്‍ വീടിന്റെ ജനലുകളും ചില്ലുകളും ഉള്‍പ്പടെ മറ്റു വസ്തുക്കളും കത്തിനശിച്ചിട്ടുണ്ട്.
സംഭവം നടക്കുമ്പോള്‍ അരുവരും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഗ്യാസില്‍ നിന്ന് തീപടര്ന്ന്പൊട്ടിത്തെറിച്ചായിരിക്കാം അപകടം നടന്നതെന്നാണ് സംശയിക്കുന്നത്. തീപിടിച്ച് വെന്തുമരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. പൊലീസ് സ്ഥലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. നടപടികള്‍ പൂര്‍ത്തിയായശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും.
സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.