വാഹനാപകടത്തില്‍ വലത്‌കൈ ചലനമറ്റ പെരുവട്ടൂര്‍ സ്വദേശിയായ പതിനെട്ട് വയസ്സുകാരന്‍ ചികിത്സാ ചിലവിനായി സുമനസ്സുകളുടെ സഹായം തേടുന്നു; ചികിത്സയ്ക്കായി വേണ്ടത് 15 ലക്ഷത്തോളം രൂപ


കൊയിലാണ്ടി: വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് ചികിത്സാ സഹായം തേടുന്നു. തെക്കേതയ്യുള്ളതില്‍ രാധാകൃഷ്ണന്റെയും ബീനയുടെയും മകന്‍ ആല്‍ബിത്ത് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് മുണ്ടോത്ത് വെച്ച് നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

സൈക്കിള്‍ പോളോയില്‍ ദേശീയ-സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്ത് നാടിന്റെ അഭിമാനമായ 18 വയസ്സ് മാത്രം പ്രായമായ ആല്‍ബിത്തിനെ കളിക്കളത്തിലേക്കു തിരിച്ചു കൊണ്ടു വരാന്‍ സുമനസ്സുകളുടെ സഹായം തേടുന്നു. ചലനമില്ലാത്ത നിലയിലായ വലതുകൈയുടെ ചികിത്സക്കായി ഇപ്പോള്‍ഒരു മേജര്‍ ഓപ്പറേഷന്‍ അനിവാര്യമാണ്. 15 ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. നിലവില്‍ കേരളത്തില്‍ സര്‍ക്കാര്‍ മേഖലയിലോ സ്വകാര്യ മേഖലയിലോ ഇതിനാവശ്യമായ ചികിത്സ ലഭ്യമല്ല.

അതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ വിദഗ്ദ ചികിത്സക്കായി കോയമ്പത്തൂര്‍ ഗംഗ ഹോസ്പിറ്റല്‍ നിര്‍ദേശിച്ചിരിക്കുകയാണ്. കൂലിത്തൊഴിലാളിയായ രക്ഷിതാവിനു ഇത്രയും തുക കണ്ടെത്താന്‍ പ്രയാസകരമായതിനാല്‍ അടിയന്തിരമായി ചികില്‍സാതുക സമാഹരിക്കുന്നതിലേക്കായി നാട്ടുകാര്‍ ഒത്തുചേര്‍ന്ന് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്. ഇതിലേക്കായി എല്ലാ സുമനസ്സുകളുടെയും അകമഴിഞ്ഞ സഹായം പ്രതീക്ഷിക്കുന്നു.

സുധ സി. 18-ാം വാര്‍ഡ് കൗണ്‍സിലര്‍ കൊയിലാണ്ടി നഗരസഭ 9645036055.

കണ്‍വീനര്‍ അജേഷ് യു.കെ. 6238928973

ട്രഷറര്‍ സതീശന്‍ ഗോള്‍ഡ് സ്റ്റാര്‍ 9846967663

ACCOUNT HOLDER: RADHAKRISHNAN NK

ACCOUNT NO: 924020001379980.

CUSTOMER ID: 959043496.

IFSC CODE: UTIB0003585.

AXIS BANK, KOYILANDY BRANCH.

SCAN TO PAY

G PAY 8592054827.

ഏവരും അകമഴിഞ്ഞ് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.