കൊയിലാണ്ടി ആശുപത്രി കോമ്പൗണ്ടിൽ നിർത്തിയിട്ട ഓട്ടോറിക്ഷ അബദ്ധത്തിൽ മുന്നോട്ട് നീങ്ങി; സമീപത്തുണ്ടായിരുന്ന യുവതിക്ക് പരിക്ക്


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മുന്നോട്ടടുത്ത്  യുവതിയുടെ മേല്‍ പാഞ്ഞുകയറി. ഇന്ന് രാവിലെ 10.52 ഓടെയാണ് സംഭവം. മകളുടെ ചികിത്സയ്ക്കായി ഓട്ടോറിക്ഷയില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍എത്തിയതായിരുന്നു ഓട്ടോ ഡ്രൈവര്‍.

ആശുപത്രിയ്ക്ക് സമീപം നിര്‍ത്തിയിട്ട ഓട്ടോ പെട്ടെന്ന്‌ നിയന്ത്രണംവിട്ട് സമീപത്ത് നില്‍ക്കുകയായിരുന്ന യുവതിയുടെയും മകളുടേയും നേരം പാഞ്ഞടുക്കുകയായിരുന്നു. ആനവാതില്‍ സ്വദേശിനി സബിതയ്ക്കാണ് പരിക്കേറ്റത്. കയ്യിലുണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. പെട്ടെന്ന് തന്നെ ആശുപത്രി സുരക്ഷാ ജീവനക്കാരും നാട്ടുകാരു ചേര്‍ന്ന് ഓട്ടോ തടഞ്ഞുനിര്‍ത്തുകയായിരുന്നു.