മാഹിയില്‍ വീട്ടിനുള്ളില്‍ നിന്ന് ടിവി കാണുകയായിരുന്ന വയോധികയുടെ മാല പൊട്ടിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍


മാഹി: വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശി രണ്‍ ദീപ് സര്‍ക്കാറാണ് അറസ്റ്റിലായത്. കോപ്പാലത്തെ ദേവീകൃപയില്‍ ജാനുവിന്റെ മാലയാണ് പൊട്ടിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.

വീട്ടിലെ സ്വീകരണ മുറിയിലിരുന്ന് ടി.വി. കാണുകയായിരുന്നു ജാനു. മോഷ്ടാവ് കഴുത്തില്‍ പിടിച്ച ഉടനെ ഇവര്‍ ബഹളം വെച്ചു. ഇതോടെ വീട്ടിലുള്ളവരും സമീപത്തുള്ളവരും ഓടിയെത്തി മോഷ്ടാവിനെ പിടികൂടി. ന്യൂമാഹി പോലിസില്‍ ഏല്പിച്ചു.