ഇനി ദിവസങ്ങളോളം കാത്തിരിക്കേണ്ട: സ്വകാര്യ ബസുകളിൽ വിദ്യാർഥികളുടെ യാത്രാ ഇളവിന് ആപ്പ്
കോഴിക്കോട്: സ്വകാര്യ ബസുകളിൽ വിദ്യാർഥികളുടെ യാത്രാ ഇളവ് അനുവദിക്കുന്നതിന് ആപ്പ് ഒരുക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് ആപ്പ് വഴി മോട്ടോർ വാഹന വകുപ്പിന് അപേക്ഷിക്കാം. എം.വി.ഡി അനുവദിക്കുന്ന പാസ് ഉപയോഗിച്ച് വിദ്യാർഥികൾക്ക് സ്വകാര്യ ബസ്സുകളിൽ യാത്ര ചെയ്യാം. വിദ്യാർഥികൾ കയറുന്ന ബസ്സിൽ പണം നൽകിയാൽ മതിയെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസി ഓൺലൈൻ കൺസഷൻ കാർഡ് വിജയകരമാണ്. 1.4 ലക്ഷം പേർ അപേക്ഷിച്ചിരുന്നു. തള്ളിയ 4000 അപേക്ഷകളൊഴികെ ബാക്കി എല്ലാവർക്കും ദിവസങ്ങൾക്കകം പാസ് അനുവദിച്ചു. എല്ലാ കെഎസ്ആർടിസി സർവീസും ആഴ്ചകൾക്കകം ചലോ ആപ്പുമായി ബന്ധിപ്പിക്കും. ബസുകൾ എപ്പോൾ വരുമെന്ന് യാത്രക്കാർക്ക് ആപ്പിലൂടെ അറിയാം. 40 സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസുകൾ ഒക്ടോബർ 10 മുതൽ റോഡിലിറങ്ങും. ശീതീകരിച്ച വിശ്രമമുറികൾ പാലക്കാട്, എറണാകുളം ജില്ലകളിൽ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
Description:an app will be prepared to allow students to travel in private buses