ലഹരി വിരുദ്ധ ക്യാമ്പയിനായി അഹോരാത്രം പ്രയത്‌നിക്കുന്ന കൊയിലാണ്ടി പോലീസിന് ഐക്യദാര്‍ഢ്യം; ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം കുറിച്ച് നഗരസഭ 33 ആം വാര്‍ഡിലെ റസിഡന്‍സ് അസോസിയേഷനുകള്‍
കൊയിലാണ്ടി: നഗരത്തില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പോലീസ് പരിശോധന ശക്തമാക്കിയതില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നഗരസഭ 33 ആം വാര്‍ഡിലെ റസിഡന്‍സ് അസോസിയേഷനുകള്‍. മാതൃക റെസിഡന്‍സ്, ഏകത , എന്നീ റെസിഡന്‍സികളുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം കുറിച്ചു.
കഴിഞ്ഞ ദിവസം കൊയിലാണ്ടി പോലീസ് പഴയ ചിത്ര ടാക്കീസ് പരിസരത്ത് മയക്കുമരുന്ന് ഉപയോഗം നടക്കുന്നു എന്ന് അറിഞ്ഞു പരിശോധനയ്ക്ക് എത്തിയ പോലീസിന് നേരെ ആക്രമണമുണ്ടായതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് പ്രദേശത്ത് ജനകീയ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ ഈ കൂട്ടായ്മയില്‍ പങ്കെടുത്തു. വാര്‍ഡിലെ നിരവധി സ്ഥലങ്ങളില്‍ ലഹരി വിരുദ്ധ മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചു.
കൊയിലാണ്ടി സി.ഐ ശ്രീലാല്‍ ചന്ദ്രശേഖര്‍, വാര്‍ഡ് കൗണ്‍സിലര്‍ മനോജ് പയറ്റുവളപ്പില്‍, മുന്‍സിപ്പല്‍ ജെഎച്ച്‌ഐ ലിജോ, മുന്‍ കൗണ്‍സിലര്‍ ഷീബ സതീഷ്, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ, ബാബുരാജ് കരയില്‍, പ്രേമന്‍ ടിപി, ശശീന്ദ്രന്‍ പി.കെ, മനാഫ് കെ, സന്തോഷ് കുമാര്‍ പി.വി, സുജിത്ത് ലാല്‍ കെ, മുരളീകൃഷ്ണന്‍ സാന്ദ്രം, സീമാ സതീശന്‍, നിഷാ ആനന്ദ്, ഗീതാ ഭായ് പി.വി, എ.പി വിജയന്‍, സദാനന്ദന്‍ പടിഞ്ഞാറേല്‍, ജ്യോതി കൃഷ്ണന്‍ ബിജു പി.കെ എന്നിവര്‍ നേതൃത്വം നല്‍കി.
Summary: An anti-drug camp was started under the auspices of Paradhik Residence, Ekta and Residencies.