കീഴരിയൂരിലെ സജീവ സി.പി.ഐ.എം പ്രവര്‍ത്തകന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
കീഴരിയൂര്‍: കീഴരിയൂരിലെ സജീവ സി.പി.ഐ.എം പ്രവര്‍ത്തകന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഈന്തംകണ്ടി മീത്തല്‍ രജീവനാണ് കാല്‍നൂറ്റാണ്ടിലധികം കാലത്തെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നടുവത്തൂര്‍ യു.പി സ്‌കൂളില്‍ വെച്ച് സംഘടിപ്പിച്ച കോണ്‍ഗ്രസ് ക്യാമ്പ് എക്‌സിക്യൂട്ടിവ് പരിപാടിയില്‍വെച്ച് രജീവനെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി രാജേഷ് കീഴരിയൂര്‍ പതാക നല്‍കി സ്വീകരിച്ചു.
സ്വര്‍ണക്കള്ളക്കടത്തിനും ഉന്നതങ്ങളിലെ വഴിവിട്ട ബന്ധങ്ങളിലൂടെ കോടികള്‍ സമ്പാദിക്കുന്ന സി.പി.എം നേതാക്കളുടെ അഴിമതിയിലും മനസ്സ് മടുത്താണ് പാര്‍ട്ടിയില്‍ നിന്ന് വിട പറഞ്ഞതെന്ന് രജീവന്‍ പറഞ്ഞു. ബ്ലോക്ക് പ്രസിഡണ്ട് കെ.പി രാമചന്ദ്രന്‍ മാസ്റ്റര്‍, മണ്ഡലം പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍, പഞ്ചായത്തംഗങ്ങളായ ഇ.എം മനോജ്, കെ.സി രാജന്‍, നേതാക്കളായ രമേശന്‍ മനത്താനത്ത്, ടി.കെ ഗോപാലന്‍, ബാലകൃഷ്ണന്‍ നമ്പ്യാര്‍, ശശി പാറോളി ,ദീപക് കൈപ്പാട്ട് എന്നിവര്‍ പങ്കെടുത്തു.