കോണ്‍ഗ്രസിന്റെ തെറ്റായ നിലപാടുകളില്‍ പ്രതിഷേധം; കീഴരിയൂരിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തക രാജിവെച്ച് സി.പി.ഐ.എമ്മില്‍ ചേര്‍ന്നു


കൊയിലാണ്ടി: കീഴരിയൂരിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തക രാജിവെച്ച് സി.പി.ഐ. എമ്മില്‍ ചേര്‍ന്നു. അഞ്ചാം വാര്‍ഡിലെ കുറുമയില്‍പൊയില്‍ ഭാഗത്തെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന വിമിഷയാണ് സിപിഎമ്മില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിന്റെ തെറ്റായ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് സി.പി.എമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് സി.പി.എം ഏരിയാ കമ്മിറ്റിയംഗം പി.കെ ബാബു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ഇന്നലെ കീഴരിയൂര്‍ ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ ഏരിയാ കമ്മിറ്റിയംഗം പി.കെ ബാബു വിമിഷയെ പതാക നല്‍കി സ്വീകരിച്ചു. ലോക്കല്‍ സെക്രട്ടറി കെ.ടി രാഘവന്‍, പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിര്‍മല എന്നിവര്‍ സംസാരിച്ചു.