ഉള്ള്യേരി ആനവാതിലില്‍ ഗുഡ്‌സ് ഓട്ടോ നിയന്ത്രണംവിട്ട് ഇടിച്ച് അപകടം


കൊയിലാണ്ടി: ബാലുശ്ശേരി – കൊയിലാണ്ടി റോഡില്‍ ഗുഡ്‌സ് ഓട്ടോ നിയന്ത്രണംവിട്ട് ഇടിച്ച് അപകടം. ഇന്ന് രാവിലെ ഏഴ് മണിയോടെ ആനവാതിലില്‍ വീകെയര്‍ ആശുപത്രിക്ക് മുന്‍വശമാണ് അപകടം നടന്നത്. ബാലുശ്ശേരി ഭാഗത്തുനിന്നും കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

ആശുപത്രിയുടെ കോമ്പൗണ്ടിലേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു. കോമ്പൗണ്ടിലെ കമ്പിയ്ക്ക് ഇടിച്ചാണ് വാഹനം നിന്നത്. അപകടത്തില്‍ പരിക്കേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവറെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.