കരിമ്പ് ജ്യൂസ് മെഷീന്റെ ഉള്ളില്‍ കൈ കുടുങ്ങി; മുത്താമ്പിയില്‍ പതിനെട്ടുകാരന്റെ കൈ ചതഞ്ഞു


കൊയിലാണ്ടി: മുത്താമ്പിയില്‍ കരിമ്പ് ജ്യൂസ് മെഷീന്റെ ഉള്ളില്‍ കൈ കുടുങ്ങി പതിനെട്ടുകാരന്റെ കൈ ചതഞ്ഞു. ഉത്തര്‍പ്രദേശുകാരനായ അങ്കിതിനാണ് അപകടം പറ്റിയത്. ഇന്ന് വൈകുന്നേരം 4മണിയോടെ മുത്താമ്പി പാലത്തിന് സമീപത്താണ് സംഭവം.

കരിമ്പ് മെഷീനുള്ളില്‍ ഇടുന്നതിനിടെ ഇടത് കൈ അബന്ധത്തില്‍ കുടുങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് അപകടമറിഞ്ഞ് ഓടിക്കൂടിയവര്‍ കൊയിലാണ്ടി അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു.

സംഭവസ്ഥലത്തെത്തിയ സേനാംഗങ്ങള്‍ മെഷീന്‍ പാര്‍ട്‌സുകള്‍ അഴിട്ടുമാറ്റി യുവാവിന്റെ കൈ പുറത്തെടുത്തു. അപകടത്തില്‍ അങ്കിതിന്റെ കൈപ്പത്തി പൂര്‍ണമായും ചതഞ്ഞിട്ടുണ്ട്‌.

തുടര്‍ന്ന് യുവാവിനെ കൊയിലാണ്ടി ഗവണ്‍മെന്റ് ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും പ്രാഥമിക ചികിത്സ നല്‍കിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഓഫീസർ ശരത് പി കെ യുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ പി.കെ ബാബു, ഹേമന്ത്, ഇർഷാദ്, അനൂപ് എൻ.പി, ശ്രീരാഗ്, സജിത്ത് പി, നിധിൻരാജ്, സോമകുമാർ, രാജീവ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്‌.