ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച മുണ്ടക്കൈ ഗവ: എല്‍.പി സ്‌കൂളിന് കരുതലിന്റെ കരങ്ങൾ നീട്ടി അസോസിയേഷന്‍ ഓഫ് ടാക്‌സ് പ്രാക്ടീഷണേഴ്സ്


വയനാട്: അസോസിയേഷന്‍ ഓഫ് ടാക്‌സ് പ്രാക്ടീഷണേഴ്സ് സമാഹരിച്ച തുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായ മുണ്ടക്കൈ ഗവ: എല്‍. പി. സ്‌കൂളിന് കൈമാറി. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മസൂദ്. കെ.എം. കോഴിക്കോട് ജില്ലാ പ്രസിഡന്റ് അജയകുമാര്‍. ടി എന്നിവര്‍ ചേര്‍ന്ന് കൈമാറി. മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു.കെ യും മുണ്ടക്കൈ എല്‍ പി.സ്‌കൂള്‍ പ്രധാന അധ്യാപിക മേഴ്‌സി ടീച്ചറും ചേര്‍ന്ന് സഹായനിധി ഏറ്റു വാങ്ങി .


മേപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധരാമസ്വാമി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ രാധാമണി ടീച്ചര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ രാജു ഹെജമാടി, അസോസിയേഷന്‍ ഓഫ് ടാക്‌സ് പ്രാക്ടീഷണഴ്‌സ് കോഴിക്കോട് ജില്ലാ സെക്രട്ടറി സതീശന്‍, വി.കെ, ട്രഷറര്‍ ഷാജി ചന്ദ്രന്‍, നോര്‍ത്ത് സോണ്‍ സെക്രട്ടറി മനോജ് കുമാര്‍, കെ,സംസ്ഥാന കൗണ്‍സില്‍ അംഗം തോമസ്. കെ. ഡി, ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സൂരജ് താമരശ്ശേരി, പ്രവീണ്‍ കൊയിലാണ്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.