എപ്പോഴും ക്ഷീണവും തളര്‍ച്ചയും മുടി കൊഴിച്ചിലുമാണോ? കാരണം ഇതാകാം


മ്മുടെ ശരീരത്തിന് ആവശ്യമായ ഘടകങ്ങളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടത് ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. ഏതെങ്കിലുമൊന്ന് കൂടുകയോ കുറയുകയോ ചെയ്താല്‍ അത് ആരോഗ്യത്തെ ബാധിക്കാം. പലതരത്തിലുള്ള പ്രശ്‌നങ്ങളായും ലക്ഷണങ്ങളായും ശരീരം ഇത് കാണിച്ചു തുടങ്ങും. ഒമേഗ 3 ഫാറ്റി ആസിഡ് ശരീരത്തില്‍ കുറഞ്ഞാലുണ്ടാകുന്ന ചില പ്രശ്‌നങ്ങളെക്കുറിച്ച് പറയാം. ഹൃദയത്തിന്റെയും തലച്ചോറിന്റെയും പ്രവര്‍ത്തനത്തിനാണ് ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഏറെ ആവശ്യം.

എപ്പോഴും കടുത്ത തളര്‍ച്ച തോന്നുന്നതിന് പിന്നിലും ഒമേഗ 3 ഫാറ്റി ആസ്ഡ് കുറവ് ആകാം കാരണം. പല വിഷയവുമായി ബന്ധപ്പെട്ടും തളര്‍ച്ച നേരിടാറുണ്ട്. ഇതും ഒരു കാരണമാകാമെന്ന്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം നല്ലതുപോലെ കഴിച്ചാല്‍ തന്നെ ഇങ്ങനെയുള്ള പ്രശ്‌നങ്ങളൊഴിവാക്കാം. ചില മീനുകള്‍ ചിയ സീഡ്‌സ്, സോയാബീന്‍സ്, വാള്‍നട്ട്‌സ്, ബ്രസല്‍സ് സ്പ്രൗട്ട്‌സ് എന്നിവയെല്ലാം ഒമേഗ 3 ഫാറ്റി ആസിഡിനാല്‍ സമ്പന്നമാണ്.

സ്‌കിന്‍- മുടി സംബന്ധമായ പ്രശ്‌നങ്ങളും ഒമേഗ 3 ഫാറ്റി ആസിഡ് കുറവ് മൂലം നേരിടാം. ഡ്രൈ സ്‌കിന്‍, ഡ്രൈ ഹെയര്‍, മുടി കൊഴിച്ചില്‍, മുടിക്ക് കട്ടി കുറയല്‍, തൊലിപ്പുറത്ത് ചുവന്ന പാടുകള്‍, മുഖക്കുരു എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെല്ലാം ഇത്തരത്തില്‍ അനുഭവപ്പെടാം.

ജോയിന്റ് പെയിന്‍ അഥവാ സന്ധിവേദനയും ഒമേഗ 3 ഫാറ്റി ആസിഡ് കുറവ് മൂലം നേരിടാം. ഇതും പല പഠനങ്ങളും നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. അതിനാല്‍ ജോയിന്റ് പെയിനുള്ളവര്‍ക്കും ഡോക്ടറുടെ നിര്‍ദേശപ്രകാരം ഒമേഗ 3 ഫാറ്റി ആസിഡ് സപ്ലിമെന്റ് എടുക്കാവുന്നതാണ്.

ഒമേഗ 3 ഫാറ്റി ആസിഡിന്റെ കാരണം ഡിപ്രഷന്‍ ഉണ്ടാവാറുണ്ട്. അതിനാല്‍ തന്നെ ഡിപ്രഷനുള്ളവര്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം ഒമേഗ 3 ഫാറ്റി ആസിഡ് സപ്ലിമെന്റ് എടുക്കാവുന്നതാണ്.

ഡ്രൈ ഐസ്, അഥവാ കണ്ണുകളില്‍ നീര്‍ വറ്റി വരണ്ടുപോകുന്ന അവസ്ഥയും ഒമേഗ 3 ഫാറ്റി ആസിഡ് കുറവ് മൂലം സംഭവിക്കാം. ഡ്രൈ ഐസ് ദൈനംദിന ജീവിതത്തിലെ വിവിധ കാര്യങ്ങളെ മോശമായി ബാധിക്കുന്ന അവസ്ഥയാണ്.