തിക്കോടി ടൗണിൽ എന്‍എച്ച്‌ അടിപ്പാത അനുവദിക്കുക; ബഹുജന ധര്‍ണയുമായി സിപിഎം


തിക്കോടി: തിക്കോടി ടൗണിൽ എന്‍എച്ച്‌ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തിൽ ബഹുജന ധർണ സംഘടിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സുരേഷ് ചങ്ങാടത്ത് ധർണ ഉദ്ഘാടനം ചെയ്തു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജമീല സമദ് അധ്യക്ഷത വഹിച്ചു.

സിപിഎം ലോക്കൽ സെക്രട്ടറി ബിജു കളത്തിൽ സ്വഗതം പറഞ്ഞു. സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.പി ഷിബു, ഡി.ദീപ, ഏരിയ കമ്മിറ്റി അംഗങ്ങളായ ടി.ഷീബ, എൻ.വി രാമക്യഷ്ണൻ, ടി.ചന്തു മാസ്റ്റർ, എൻ.കെ അബ്ദുൾ സമദ്, ചന്ദ്രശേഖരൻ തിക്കോടി, പുഷ്പൻ തിക്കോടി, ഇബ്രാഹിം തിക്കോടി, ആര്‍.വിശ്വന്‍, പ്രനില സത്യൻ, ടി.പി പുരുഷോത്തമൻ, മിനി എം.എൻ, മിനി ഭഗവതി കണ്ടി, ഷാഹിദ പി.പി, സുനിത വി.എം, എൻ.കെ റഹീസ് എന്നിവർ അഭിവാദ്യം ചെയ്തു.

അനിൽ കരുവാണ്ടി, കെ.വി രാജീവൻ, പി.കെ ശശികുമാർ, അതുൽ വി.കെ, ഗിരീഷ് ചെത്തിൽ, രവീന്ദ്രൻ എം.കെ എന്നിവർ നേതൃത്വം നൽകി.