കൊയിലാണ്ടി ഫയര്‍ഫോഴ്‌സിന് അഭിമാനം; രാഷ്ട്രപതി അവാര്‍ഡ് നേടിയ പി.കെ.ബാബുവിനെ ആദരിച്ച് അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ക്ലബ്ബ്
കൊയിലാണ്ടി: രാഷ്ട്രപതി അവാര്‍ഡ് നേടിയ കൊയിലാണ്ടി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പി.കെ.ബാബുവിനെ ആദരിച്ച് അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ക്ലബ്ബ്. ക്ലബ്ബ് പ്രസിഡന്റ് എം.ആര്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ഡിസ്ട്രിക്ടിലെ ഏറ്റവും നല്ല പ്രസിഡന്റ് അവാര്‍ഡ് നേടിയ എം. ആര്‍. ബാലകൃഷ്ണന് അവാര്‍ഡും ഇന്റര്‍നാഷണല്‍ പ്രസിഡന്റ് അപ്രിസിയേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച എന്‍. ചന്ദ്രശേഖരന് സര്‍ട്ടിഫിക്കറ്റും ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.സുരേഷ് ബാബു നല്‍കി.
വി.പി.സുകുമാരന്‍, കെ. സുധാകരന്‍,രാഗം മുഹമ്മദലി, വി.ടി. അബ്ദുറഹിമാന്‍, പി.കെ.ശ്രീധരന്‍,എന്‍. ഗോപിനാഥന്‍, കെ. വിനോദ്കുമാര്‍, സി.പി. ആനന്ദന്‍, എ.വി. രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
.