വേതന പാക്കേജ് കാലോചിതമായി പുനഃപരിശോധിക്കണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് സമ്മേളനം
കൊയിലാണ്ടി: ഓൾ കേരള റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് സമ്മേളനം തിങ്കളാഴ്ച നടന്നു. സി.എച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പുനഃപരിശോധിക്കുക, മാസത്തെ വിതരണത്തിനായി പൂർണമായ അലോട്ട്മെന്റ് പൂർണ്ണമായി തന്നെ അനുവദിക്കുക, റേഷൻ കടകളിലൂടെ 90 ശതമാനം പുഴുങ്ങലരി വിതരണം ചെയ്യുക എന്നീ കാര്യങ്ങൾ നടപ്പിലാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
താലൂക്ക് പ്രസിഡന്റ് പി.രവീന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി.പവിത്രൻ, കെ.കെ.പരീത്, മാലേരി മൊയ്‌തു, കെ.ജനാർദ്ദനൻ, യു.ഷിബു, കെ.കെ.പ്രകാശൻ, പി.വി.സുധൻ, സുഗതൻ, വി.പി.നാരായണൻ, റഫീഖ്, രാമചന്ദ്രൻ, ഗോവിന്ദൻ കുട്ടി, ശശി മങ്ങര എന്നിവർ സംസാരിച്ചു.