‘സമഗ്ര പരിചരണം തെങ്ങിലും കവുങ്ങിലും’; കൊയിലാണ്ടിയില്‍ കാര്‍ഷിക സെമിനാര്‍


കൊയിലാണ്ടി: കൊയിലാണ്ടി അഗ്രിക്കള്‍ച്ചറിസ്റ്റസ് ആന്റ് വര്‍ക്കേഴ്‌സ് ഡെവലപ്പ്‌മെന്റ് ആന്റ് വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും കര്‍ഷക സേവാ കേന്ദ്രം വളം ഡിപ്പോയുടെയും ആഭിമുഖ്യത്തില്‍ കൊയിലാണ്ടിയില്‍ കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ കൊയിലാണ്ടി അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ ജി.ഗീതാനന്ദന്‍ ഉത്ഘാടനം ചെയ്തു.

പ്രസിഡണ്ട് കെ.കെ.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രേഷ്മ.കെ.ആര്‍ സ്വാഗതം പറഞ്ഞു. സമഗ്ര പരിചരണം തെങ്ങിലും, കവുങ്ങിലും എന്ന വിഷയം ആസ്പദമാക്കി കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ മുന്‍ അസോസിയേറ്റ് ഡയറക്ടര്‍ ക്ലാസ്സെടുത്തു.

നഗരസഭ കൗണ്‍സിലര്‍മാരായ ഫക്രുദീന്‍ മാസ്റ്റര്‍, രമേശന്‍ വലിയാട്ടില്‍ ഡയറക്ടര്‍മാരായ ടി.പി.കൃഷ്ണന്‍, സുരേഷ് ബാബു എടക്കുടി, ഇന്ദിര.ടി.കെ, പ്രേമകുമാരി എസ്.കെ, തങ്കമണി.കെ, ഷെരീഫ.പി.പി എന്നിവര്‍ സംസാരിച്ചു.