മുചുകുന്ന് ഗവ.കോളേജില്‍ വര്‍ഷങ്ങള്‍ക്കുശേഷം യു.ഡി.എസ്.എഫിന് ജനറല്‍ സീറ്റുകളടക്കം നാലുസീറ്റ് വിജയം; യൂണിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ സംഘര്‍ഷം
മുചുകുന്ന്: എസ്.എ.ആര്‍.ബി.ടി.എം കോളേജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ സംഘര്‍ഷം.
എസ്.എഫ്.ഐ ആധിപത്യം പുലര്‍ത്തിയിരുന്ന കോളേജില്‍ വര്‍ഷങ്ങള്‍ക്കുശേഷം നാലു സീറ്റുകളില്‍ യു.ഡി.എസ്.എഫ് വിജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഘര്‍ഷം അരങ്ങേറിയത്. ഇതിന് പിന്നാലെയാണ് സംഘര്‍ഷം അരങ്ങേറിയത്.
കോളേജിന് പുറത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലായിരുന്നു സംഘര്‍ഷം. സംഘര്‍ഷത്തില്‍ കെ.എസ്.യു സംസ്ഥാന സമിതി അംഗം എ.കെ.ജാനിബ്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് തന്‍ഹീര്‍ കൊല്ലം എന്നിവര്‍ക്കും എസ്.എഫ്.ഐ പ്രവര്‍ത്തകരായ അഞ്ച് വിദ്യാര്‍ഥികള്‍ക്കും പരിക്കുണ്ട്. ഇവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.
കോളേജ് യൂണിയന്‍ ജയിക്കാന്‍ കഴിയാതെ വന്നപ്പോള്‍ വിറളി പൂണ്ട കെ.എസ്.യു-എം.എസ്.എഫ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിജയിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരായ പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികളെ അതിക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്. ജില്ലാ പഞ്ചായത്തംഗം ദുല്‍ഖിഫിലിന്റെയും കെ.എസ്.യു നേതാവ് ജാനിബിന്റെയും നേതൃത്വത്തില്‍ ആസിഫ് കലാം, പി.കെ.മുഹമ്മദലി, ഫാസില്‍ നടേരി, സിഫാദ് എന്നിവരടങ്ങുന്ന ഇരുപതോളം വരുന്ന സംഘം പൊലീസ് നോക്കിനില്‍ക്കെ അക്രമം അഴിച്ചുവിട്ടെന്നും എസ്.എഫ്.ഐ ആരോപിക്കുന്നു.
എന്നാല്‍ മുചുകുന്നില്‍ ചരിത്രത്തില്‍ ആദ്യമായി യു.ഡി.എസ്.എഫ് നാല് സീറ്റുകളില്‍ വിജയിച്ചതില്‍ വിറളി പൂണ്ട ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലയുടെ പി.എ വൈശാഖിന്റെ നേതൃത്വത്തില്‍ യു.ഡി.എസ്.എഫ് നേതാക്കളെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്നാണ് കെ.എസ്.യു ആരോപിക്കുന്നത്. യു.ഡി.എഫ് പ്രവര്‍ത്തകരെ ഗുണ്ടകള്‍ ആക്രമിക്കുമ്പോള്‍ കൊയിലാണ്ടി പോലീസ് നോക്കി നില്‍ക്കുകയാണ് ഉണ്ടായതെന്നും കെ.എസ്.യു ആരോപിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെയും യൂത്ത് ലീഗിന്റെയും നേതൃത്വത്തില്‍ കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.
മുചുകുന്ന് കോളേജിലെ പതിനഞ്ച് സീറ്റുകളില്‍ 11 ഇടത്ത് എസ്.എഫ്.ഐയും രണ്ട് ജനറല്‍ സീറ്റുകളടക്കം നാലിടത്ത് യു.ഡി.എസ്.എഫുമാണ് വിജയിച്ചത്.
മുചുകുന്ന് കോളേജില്‍ വിജയിച്ച എസ്.എഫ്.ഐ പ്രതിനിധികള്‍:
ചെയര്‍മാന്‍: അനുസൂയ.സി.സി
വൈസ് ചെയര്‍മാന്‍: പ്രാര്‍ത്ഥന മോഹന്‍
ജനറല്‍ സെക്രട്ടറി: അഭിനന്ദ്.എം.സി
ജോയിന്റ് സെക്രട്ടറി: ഗഗന പ്രദീപ്
ഫൈന്‍ ആര്‍ട്‌സ്: കൃഷ്‌ണേന്ദു
സ്റ്റുഡന്റ് എഡിറ്റര്‍: വിജയലക്ഷ്മി
കൊമേഴ്‌സ് അസോസിയേഷന്‍: നന്ദന സുരേഷ്
ഫിസിക്‌സ് അസോസിയേഷന്‍: അനഘ
മാത്തമാറ്റിക്‌സ് അസോസിയേഷന്‍: ഗൗതമി
ഫൈറ്റ് ഡി.സി: അമേഘ്
സെക്കന്റ് ഡി.സി: അഭിനവ് സുരേഷ്
യു.ഡി.എസ്.എഫ് പ്രതിനിധികള്‍:
യു.യു.സി: സാരംഗ്
ജനറല്‍ ക്യാപ്റ്റന്‍: അന്‍ഷിഫ്
പി.ജി. റപ്പ്: അന്‍ഷിദ്.എം.സി
തേഡ് ഡി.സി: മുഹമ്മദ് ഇബ്ദാദ്.
Summary: After many years in Muchukun Govt College, UDSF won four seats including general seats; Conflict after union elections