അഡ്വ. കെ.പി നിഷാദിന്റെ ഓര്‍മകളില്‍ സഹപ്രവര്‍ത്തകര്‍; ഒന്നാം ചരമവാര്‍ഷികത്തില്‍ അനുസ്മരണ പരിപാടിയുമായി കോൺഗ്രസ്


കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലം കോൺഗ്രസ് കമ്മറ്റി മുൻ പ്രസിഡന്റും കൊയിലാണ്ടി സർവ്വീസ് സഹകരണ ബേങ്ക് വൈ: പ്രസിഡന്റുമായിരുന്ന അഡ്വ കെ.പി നിഷാദിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ വീട്ടുവളപ്പിലെ ശവകൂടീരത്തിൽ പുഷ്പാർച്ചന നടത്തി. വൈകിട്ട് നടന്ന അനുസ്മരണ സമ്മേളനം ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ്‌ അഡ്വ. കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങളത്ത് കണ്ടി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർമാരായ പി. രത്നവല്ലി ടീച്ചർ, മഠത്തിൽ നാണു മാസ്റ്റർ, ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്കുറിമാരായ വി.പി ഭാസ്കരൻ, രാജേഷ് കീഴരിയൂർ, കെ.പി വിനോദ് കുമാർ, പറമ്പത്ത് ദാസൻ, നടേരി ഭാസ്കരൻ അഡ്വ പി.ടി ഉമേന്ദ്രൻ, തൻ ഹീർ കൊല്ലം, തങ്കമണി ചൈത്രം, കെ.എം സുമതി, ജിഷ പുതിയേടുത്ത്, റസിയ ഉസ്മാൻ, എന്നിവർ സംസാരിച്ചു.