മികവാർന്ന പ്രവർത്തനങ്ങളോടെ അധ്യക്ഷ പദവിയില്‍ മൂന്ന് വർഷം; അഡ്വ: കെ. പ്രവീൺ കുമാറിന് അരിക്കുളത്ത്‌ ആദരം


Advertisement

അരിക്കുളം: ജില്ലാ കോൺഗ്രസ് കമ്മറ്റി അധ്യക്ഷ പദവിയിൽ മൂന്ന് വർഷം പിന്നിട്ട അഡ്വ: കെ. പ്രവീൺ കുമാറിനെ അരിക്കുളം മണ്ഡലം കമ്മറ്റി ധന്യതാപത്രം നൽകി ആദരിച്ചു. ബ്ലോക്ക്‌ കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി രാമചന്ദ്രൻ ധന്യതാപത്ര സമർപ്പണം നടത്തി.

Advertisement

പിന്നിട്ട കാലയളവിൽ കെ.പി.സി.സി നിർദ്ദേശിച്ച പാർട്ടി പരിപാടികൾ കൃത്യമായി നടപ്പിലാക്കൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ കോൺഗ്രസിൻ്റെ മിന്നുന്ന പ്രകടനം, ഡി.സി.സിയ്ക്ക്‌ പുതിയ ആസ്ഥാന മന്ദിരം പണിയൽ എന്നിവ പരിഗണിച്ചാണ് പ്രവീണ്‍ കുമാറിനെ ആദരിച്ചത്‌.

Advertisement

കെ.പി.സി.സി അംഗം പി.രത്നവല്ലി ടീച്ചർ, ഡി.സി.സി.സെക്രട്ടറിമാരായ മുനീർ എരവത്ത്, ഇ. അശോകൻ, മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി, സംഘാടക സമിതി കൺവീനർ രാമചന്ദ്രൻ നീലാംബരി, സുമേഷ് സുധർമൻ, പി.കെ.കെ ബാബു എന്നിവർ സംസാരിച്ചു.

Advertisement

Description: Adv: K. Praveen Kumar was felicitated