കാലിക്കറ്റ് സര്‍വകലാശാലയില്‍ മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ സൗജന്യ കോഴ്‌സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു


കോഴിക്കോട്: ഓണ്‍ലൈന്‍ വിദ്യാഭാസ പ്ലാറ്റ്ഫോമായ സ്വയത്തിലെ ( സ്റ്റഡി വെബ് ഓഫ് ആക്റ്റീവ് ലേണിങ് ഫോര്‍ യങ് അസ്പയറിങ് മൈന്‍ഡ് ) 19 മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. 2024 ജൂലൈ -ഡിസംബര്‍ സെമസ്റ്ററിലേക്കാണ് പ്രവേശനം.

മൂന്ന് മാസം ദൈര്‍ഘ്യമുള്ള ഈ കോഴ്സുകളിലേക്ക് പ്രവേശനം സൗജന്യമാണ്. യു.ജി/പി.ജി മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സുകളുടെ ( മൂക് ) ദേശീയ കോ-ഓര്‍ഡിനേറ്ററായ കണ്‍സോര്‍ഷ്യം ഫോര്‍ എഡ്യൂക്കേഷണല്‍ കമ്മ്യൂണിക്കേഷന്‍സ്(സി.ഇ.സി) ന്യൂഡല്‍ഹിക്കു വേണ്ടി കാലിക്കറ്റ് സര്‍വകലാശാലാ എഡ്യൂക്കേഷന്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്ററാണ് ഉള്ളടക്കം തയ്യാറാക്കിയത്.

കൂടുതല്‍ വിവരങ്ങള്‍ക്കും കോഴ്സുകളില്‍ രജിസ്റ്റര്‍ ചെയ്യാനും https://emmrccalicut.org/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9495108193.