പ്ലസ്ടു കഴിഞ്ഞവരാണോ?; ഫൈബര്‍ ഒപ്റ്റിക് ടെക്നോളജി, ലിഫ്റ്റ് ടെക്നോളജി കോഴ്‌സുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു


കോഴിക്കോട്: കെല്‍ട്രോണ്‍ നടത്തുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫൈബര്‍ ഒപ്റ്റിക് ടെക്നോളജി കോഴ്സിലേയ്ക്ക് കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രവേശനം ആരംഭിച്ചു. അടിസ്ഥാന യോഗ്യത എസ്എസ്എല്‍സി. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. ഹെല്‍പ്ലൈന്‍: 9526871584, 7561866186.

ലിഫ്റ്റ് ടെക്നോളജി കോഴ്‌സ്

കോഴിക്കോട് ഗവ. ഐടിഐ ഐഎംസി സൊസൈറ്റി ആഭിമുഖ്യത്തില്‍ നടത്തുന്ന ആറ് മാസം ദൈര്‍ഘ്യമുളള ലിഫ്റ്റ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 6282589278, 8129412079.