പയ്യോളിയില്‍ തെരുവുനായയുടെ കടിയേറ്റ സംഭവം: നടപടികള്‍ തുടങ്ങി നഗരസഭ, കീഴൂര്‍, തച്ചന്‍കുന്ന് മേഖലകളില്‍ നിന്നും നായകളെ പിടികൂടി


Advertisement

പയ്യോളി: പയ്യോളി നഗരസഭയില്‍ തെരുവുനായ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ നിന്നും പേപ്പട്ടികളെ പിടികൂടി വന്ധ്യംകരിക്കാനും വാക്‌സിനേഷന്‍ ചെയ്യാനുമുളള നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി നഗരസഭയുടെ ആഭിമുഖ്യത്തില്‍ തച്ചന്‍കുന്നും കോട്ടക്കലും ഉള്‍പ്പെടെയുളള ഇടങ്ങളില്‍ നിന്നും നായകളെ കൂട്ടത്തോടെ പിടികൂടി.

Advertisement

അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പേപ്പട്ടികള്‍ ഉണ്ടെങ്കില്‍ നഗരസഭാ അധികൃതരെ അറിയിക്കണമെന്ന് പയ്യോളി നഗരസഭാ ചെയര്‍മാന്‍ വി.കെ.അബ്ദുറഹ്‌മാന്‍ ആവശ്യപ്പെട്ടു. നായകളെ വാഹനങ്ങളിലായി കോഴിക്കോട് എത്തിച്ച് വന്ധ്യംകരിക്കകയും വാക്‌സിനേഷന്‍ നല്‍കുകയും ചെയ്യും. തുടര്‍ന്ന് കുറച്ചുദിവസം നിരീക്ഷിച്ചശേഷം കുഴപ്പമില്ലെന്ന് കാണുന്നവയെ പിടികൂടിയ സ്ഥലങ്ങളില്‍ തന്നെ എത്തിക്കുകയാണ് ചെയ്യുകയെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

Advertisement

തച്ചന്‍കുന്ന്, കീഴൂര്‍ ഭാഗങ്ങളില്‍ കഴിഞ്ഞദിവസം നിരവധിയാളുകളെ തെരുവുനായ കടിച്ചിരുന്നു. കീഴൂര്‍ സ്‌കൂള്‍ പരിസരത്തടക്കം നായശല്യം രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് നഗരസഭ നടപടികളുമായി രംഗത്തുവന്നത്.

Advertisement