വിഷു ദിനത്തില്‍ പേരാമ്പ്രയില്‍ വിവിധയിടങ്ങളില്‍ വാഹനാപകടം; എരവട്ടൂരിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്


Advertisement

പേരാമ്പ്ര: വിഷുദിനത്തില്‍ പേരാമ്പ്രയിലെ വിവിധയിടങ്ങളില്‍ വാഹനാപകടം. എരവട്ടൂര്‍, ആശാരിമുക്ക്, കുത്താളി, കുയിമ്പില്‍പ്പാലം എന്നിവിടങ്ങളിലാണ് വാഹനാപകടമുണ്ടായത്. എരവട്ടൂരിലുണ്ടായിരുന്ന അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു.

Advertisement

ഇന്നലെ വൈകുന്നേരമാണ് എരവട്ടൂര്‍ കനാല്‍മുക്കില്‍ ബൈക്കും കാറും കൂട്ടിയിടിച്ചത്. ബൈക്ക് യാത്രികര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉടന്‍ തന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Advertisement

ആശാരിമുക്കിലും കൂത്താളിയിലും ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആശാരിമുക്കിലുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുയില്‍മ്പില്‍പ്പാലത്ത് ബൊലീറോയാണ് അപകടത്തില്‍പ്പെട്ടത്.

Advertisement