താമരശ്ശേരി – മുക്കം സംസ്ഥാന പാതയില്‍ സ്‌കൂട്ടര്‍ യാത്രികര്‍ ലോറിക്കടിയില്‍പ്പെട്ട് അപകടം; യുവാവ് മരിച്ചു


Advertisement

താമരശ്ശേരി: താമരശ്ശേരി – മുക്കം സംസ്ഥാന പാതയില്‍ ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രകനായ യുവാവ് മരിച്ചു.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.

Advertisement

താമരശ്ശേരി മുക്കം റോഡില്‍ വെഴുപ്പൂര്‍ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തില്‍ സഹയാത്രികനും പരിക്കേറ്റു. റോഡരികില്‍ തെന്നി വീണ സ്‌കൂട്ടര്‍ യാത്രക്കാര്‍ അതേ ദിശയില്‍ പോലുകയായിരുന്ന ലോറിക്ക് അടിയിലേക്ക് പതിക്കുകയായിരുന്നു.

പരിക്കേറ്റ ഇരുവരെയും കെ.എം.സി.ടി ആശുപത്രയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു.

Advertisement
Advertisement