കൊയിലാണ്ടി – താമരശ്ശേരി സംസ്ഥാന പാതയിൽ ​ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; രണ്ടുപേർക്ക് പരിക്ക്


ഉള്ളിയേരി: കൊയിലാണ്ടി – താമരശ്ശേരി സംസ്ഥാന പാതയിൽ ​ഗുഡ്സ് ഓട്ടോ മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു. വാഹനത്തിന്റെ ഡ്രൈവർ ആദർശ്, രാഹുൽ എന്നിവർക്കാണ് പരുക്കേറ്റത്. ഉള്ളിയേരി 19-ൽ ഇന്ന് രാവിലെ 6.30 ഓടെയാണ് അപകടം നടന്നത്.

വിതരണത്തിനായുള്ള ​ഗ്ലാസുമായി പോകുന്ന പിക്കപ്പാണ് അപകടത്തിൽപെട്ടത്. വയനാട്, കോഴിക്കോട് ജില്ലകളിൽ വിതരണം ചെയ്യുന്നതിനായി കോട്ടയത്തു നിന്നും ഗ്ലാസ് കയറ്റി വന്ന വാഹനം ബാലുശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്നു.

അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ കുറച്ച് സമയം ​ഗതാ​ഗത തടസം നേരിട്ടു. ഹൈവെ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.