കക്കാടംപൊയിലില്‍ സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു
തിരുവമ്പാടി: കക്കാടംപൊയിലില്‍ സ്‌കൂട്ടര്‍ താഴ്ചയിലേക്ക് വീണ് ഒരാള്‍ മരിച്ചു. കോനൂര്‍കണ്ടി മരത്തോട് റോഡില്‍ ക്രിസ്ത്യന്‍ പള്ളിക്ക് സമീപത്തായിരുന്നു അപകടം നടന്നത്.
കൊടിയത്തൂര്‍ കുളങ്ങര സ്വദേശി അബ്ദുല്‍ സലാമാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ഥിരം അപകട മേഖലയായ ഇവിടെ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയാണ് അപകടം നടന്ന വിവരം പുറത്തറിയുന്നത്. നിരവധി വിനോദ സഞ്ചാരികള്‍ കടന്നു പോകുന്ന വഴിയാണ് ഇത്.