ടെക് ഫെസ്റ്റിനിടെ അപകടം; കൊച്ചി കുസാറ്റ് ക്യാംപസില്‍ നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു


Advertisement

കൊച്ചി: കുസാറ്റ് ക്യാംപസില്‍ ടെക് ഫെസ്റ്റിനിടെ അപകടം. അപകടത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ടെക് ഫെസ്റ്റിനിടെ മഴ പെയ്തപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഓഡിറ്റോറിയത്തിലേക്ക് തിക്കിത്തിരക്കി ഓടിയപ്പോഴാണ് അപകടമുണ്ടായത്.

Advertisement

രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് വൈകീട്ട് സേകൂള്‍ ഓഫ് എന്‍ജിനീയറിംങ് ഓപ്പണ്‍ എയര്‍ സ്റ്റേജില്‍ സംഘടിപ്പിച്ച പരിപാടിക്കിടെ മഴ പെയ്തപ്പോള്‍ സ്‌റ്റേജിലേക്ക് കയറുമ്പോള്‍ നിലത്തുവീണ് ചവിട്ടേറ്റും മറ്റുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് പറ്റിയിട്ടുളളത്. നിലവില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണ്.

Advertisement
Advertisement