അയ്യായിരത്തോളം മത്സരാര്‍ത്ഥികള്‍, മൂന്ന് ദിനങ്ങള്‍; ജില്ലാ കേരളോത്സവ കലോത്സവം പേരാമ്പ്രയില്‍


പേരാമ്പ്ര: ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ചേര്‍ന്ന് നടത്തുന്ന ജില്ലാ കേരളോത്സവ കലോത്സവം
27,28,29 തീയതികളില്‍ പേരാമ്പ്രയില്‍ നടക്കും. 12 ബ്ലോക്ക് പഞ്ചായത്ത്, ഏഴ് മുനിസിപാലിറ്റി, കോഴിക്കോട് കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നായി അയ്യായിരത്തോളം പേര്‍ പങ്കെടുക്കും.

27നാണ് സ്റ്റേജിതര മത്സരങ്ങള്‍, 28നും 29നും അഞ്ച് വേദികളിലായി കലാമത്സരങ്ങള്‍ നടക്കും. 27ന് സാംസ്‌കാരിക ഘോഷയാത്ര നടക്കും. കഴിഞ്ഞ ദിവസം പേരാമ്പ്ര പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗതസംഘം രൂപികരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍,പി ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി.കെ ശശി, എന്‍.ടി ഷിജിത്ത്, ഉണ്ണി വേങ്ങേരി, ജില്ലാ യൂത്ത് കോ ഓഡിനേറ്റര്‍ ടി.കെ സുമേഷ്, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിഷ പുത്തന്‍പുരയില്‍, ജില്ലാ പഞ്ചായത്തംഗം സി.എം ബാബു, കെ.അബ്ദുള്‍ മുനീര്‍, യൂസഫ് കോറോത്ത്, പി.മോനിഷ, രാജന്‍ മരുതേരി, ആര്‍.കെ മുനീര്‍, മനോജ് ആവള എന്നിവര്‍ സംസാരിച്ചു.

പേരാമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് സ്വാഗതവും വൈസ് പ്രസിഡണ്ട് കെ.എം റീന നന്ദിയും പറഞ്ഞു. ഭാരവാഹികള്‍ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് (ചെയര്‍മാര്‍), ജില്ലാ പഞ്ചായത്ത് സെക്രട്ടറി (ജനറല്‍ കണ്‍വീനര്‍).

Description: About five thousand contestants, three days; District Kerala Festival at Perambra