ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ ടി.അബ്ദുള്ള മാസ്റ്റര്‍ നാടിന് അഭിമാനം’; ടി. അബ്ദുള്ള മാസ്റ്റര്‍ക്ക് ഫെലിസിറ്റി കലാവേദിയുടെ പൗരസ്വീകരണം
നടുവണ്ണൂര്‍: എല്‍എല്‍ബി എന്‍ട്രന്‍സ് പരീക്ഷയില്‍ 92-ാം റാങ്ക് വാങ്ങി കോഴിക്കോട് ലോ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി എന്റോള്‍ ചെയ്ത ടി.അബ്ദുള്ള മാസ്റ്റര്‍ക്ക് ഫെലിസിറ്റി കലാവേദിയുടെ ആഭിമുഖ്യത്തില്‍ പൗരസ്വീകരണം നല്‍കി.
വില്യാപ്പള്ളി എം ജെ വിഎച്ച് എസ് എസില്‍ നിന്ന് പ്രിന്‍സിപ്പലായി റിട്ടയര്‍ ചെയ്ത ശേഷമാണ് അദ്ദേഹം എല്‍.എല്‍.ബി പഠന്തതിന് ഇറങ്ങിത്തിരിച്ചത്.
ഗാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി ദാമോദരന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. റിട്ടയര്‍മെന്റ് കാലം വിശ്രമജീവിതത്തിനല്ല എന്നും സമൂഹത്തിന് വേണ്ടി സാധ്യമായതെല്ലാം ചെയ്യുവാനുള്ള ഒരു ഘട്ടമാണെന്നും, സ്ഥിരോത്സാഹത്തിലൂടെ ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ ടി.അബ്ദുള്ള മാസ്റ്റര്‍ നാടിന് അഭിമാനമാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
പഞ്ചായത്ത് മെംബര്‍ ടി. നിസാര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് സി ബാലന്‍, യു കെ കാസിം,ടി പി. മജീദ്, കെ മുഹമ്മദ് അഷറഫ്, പി അജിത, എ അമ്മോട്ടി, റഹ്‌മാന്‍ എലങ്കമല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫെലിസിറ്റി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍, ലിധിലാല്‍ ടീമിന്റെ ജാനു തമാശ, ആകാശക്കാഴ്ചകള്‍ എന്നിവ നടന്നു.