മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം; കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിസ്സംഗതയ്ക്കെതിരെ കൊയിലാണ്ടിയിൽ ആം ആദ്മി പാർട്ടിയുടെ പ്രതിഷേധം


Advertisement

കൊയിലാണ്ടി: കലാപത്തിന് ഇരയായ മണിപ്പൂരിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിസ്സംഗതയ്ക്കെതിരെ പ്രതിഷേധിച്ചും കൊയിലാണ്ടിയിൽ ആം ആദ്മി പാർട്ടിയുടെ സംഗമം. ആം ആദ്മി പാർട്ടി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ജില്ലാ കൗൺസിൽ അംഗം രത്നാകരൻ തൂവയിൽ ഉദ്ഘാടനം ചെയ്തു.

Advertisement

സംഗമത്തിൽ സയ്യിദ് സ്വാലിഹ് അധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗങ്ങളായ ഉണ്ണികൃഷ്ണൻ തിരൂളി, ഷമീർ കെ.എം എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. പ്രദീപ് ടി സ്വാഗതവും റിയാസ് അബൂബക്കർ നന്ദിയും പറഞ്ഞു.

Advertisement
Advertisement