വ്യാജ ഷെയര്‍ ട്രേഡിങ് വെബ്‌സൈറ്റ് വഴി 47 ലക്ഷം തട്ടിയ കേസ്; സ്വന്തം ബാങ്ക് അക്കൗണ്ട് തട്ടിപ്പിന് ഉപയോഗിക്കാൻ വിട്ടുകൊടുത്ത കൊയിലാണ്ടി സ്വദേശി അറസ്റ്റിൽ
തൃശ്ശൂര്‍: വ്യാജ ഷെയര്‍ ട്രേഡിങ് വെബ്‌സൈറ്റ് വഴി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ കൊയിലാണ്ടി സ്വദേശിയായ യുവാവ് അറസ്റ്റിൽ. കൊയിലാണ്ടി കോതമംഗലം സ്വദേശി മനാഫ്(34) ആണ് അറസ്റ്റിലായത്. സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് കമ്മീഷന്‍ വാങ്ങി സുഹൃത്തിന് ഉപയോഗിക്കാന്‍ കൊടുത്തതിനാണ് മനാഫ് അറസ്റ്റിലായത്.
വെള്ളാങ്ങല്ലൂര്‍ സ്വദേശിയില്‍നിന്ന് സൈബര്‍ തട്ടിപ്പിലൂടെ 47 ലക്ഷത്തോളം രൂപ തട്ടിയെടുത്തിരുന്നു. ഇതിനായി സുഹൃത്തിന് സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് കമ്മീഷന്‍ വാങ്ങി ഉപയോഗിക്കാൻ കൊടുത്തിരുന്നു. ഈ കേസിലാണ് ഇയാളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ്‌ചെയ്തത്. ഇന്‍സ്‌പെക്ടര്‍ മനോജ്.കെ. ഗോപിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മനാഫ് പിടിയിലാകുന്നത്.
സബ്ബ് ഇന്‍സ്‌പെക്ടര്‍ സേവ്യര്‍ കെ.എ., സീനിയര്‍ സി.പി.ഒ. പ്രകാശന്‍ കെ.കെ., സീനിയര്‍ സി.പി.ഒ. ഹബീബ് എം.എ., സി.പി.ഒ. ഷിജിന്‍ നാഥ് കെ.ജി. എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ചെയ്തു.