സ്‌ക്കൂട്ടറിന്റെ ഡിക്കിയിലും ശരീരത്തിലും ഒളിപ്പിച്ച നിലയില്‍ 14 കുപ്പികള്‍; വിദേശമദ്യവുമായി കുറ്റ്യാടി സ്വദേശിയായ യുവാവ് അറസ്റ്റില്‍


വടകര: മാഹിയില്‍ നിന്ന്‌ സ്‌ക്കൂട്ടറില്‍ കടത്തുകയായിരുന്ന വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍. കുറ്റ്യാടി അടുക്കത്ത് സ്വദേശി മാരാം വീട്ടില്‍ മുഹമ്മദ് റാഷിദ്(28) ആണ് പിടിയിലായത്.

ഇയാളില്‍ നിന്നും 7 ലിറ്റര്‍(14 കുപ്പി) മദ്യം പിടിച്ചെടുത്തു. ഞായറാഴ്ച രാത്രി പെരിങ്ങത്തൂര്‍ കായപ്പനച്ചിയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് നാദാപുരം എസ്.ഐ ശ്രീജിത്ത് പ്രതിയെ പിടികൂടിയത്‌. ഇയാളുടെ സ്‌ക്കൂട്ടറിന്റെ ഡിക്കിയിലും ശരീരത്തിലും ഒളിപ്പിച്ച നിലയിലായിരുുരുന്നുവിദേശ മദ്യം.