താമരശ്ശേരിയില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


Advertisement

താമരശ്ശേരി: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമി നാലാം പ്ലോട്ടിൽ താമസിക്കുന്ന ചാന്ദിരത്തിൽ ജിതിൻ (ലാലു-33 ) ആണ് മരണപ്പെട്ടത്.

Advertisement

മൂന്ന് ദിവസം മുമ്പാണ് ജിതിൻ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. രോഗം മൂർച്ഛിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Advertisement
Advertisement

Description: A young man undergoing treatment for jaundice in Thamarassery died