മാരക കരള്‍ രോഗം ബാധിച്ച മുചുകുന്ന് സ്വദേശിയായ യുവാവ് സുമനസ്സുകളുടെ ചികിത്സാ സഹായം തേടുന്നു


കൊയിലാണ്ടി: മാരക കരള്‍ രോഗം ബാധിച്ച യുവാവ് സുമനസ്സുകളുടെ ചികിത്സാ സഹായം തേടുന്നു. പുളിയഞ്ചേരിയില്‍ കൂറൂളിയില്‍ താമസിക്കും മിഥുന്‍മോഹന്റെ ചികിത്സാ സഹായത്തിനായി മുചുകുന്ന് പൊതുപ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു.

കരള്‍ മാറ്റിവെക്കലും തുടര്‍ചികിത്സയുമടക്കം 60 ലക്ഷത്തില്‍പ്പരം രൂപയാണ് കണ്ടെത്തേണ്ടത്. നിര്‍ധനരായ കുടുംബത്തിന് അത്രയും തുക കണ്ടെത്താനാവാത്തതിനാല്‍ കുടുംബം നാട്ടുകാരുടെ സഹായംതേടുകയായിരുന്നു. നെല്ലിമഠത്തില്‍ പ്രകാശന്‍ ചെയര്‍മാനും ഒതയോത്ത് രഘു കണ്‍വിനറും വലിയാട്ടില്‍ രമേശന്‍ ട്രഷററുമായുള്ള കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങി.

കേരള ഗ്രാമീണ ബാങ്ക് മുചുകുന്ന് ശാഖയിലെ 40241101053337 നമ്പര്‍ അക്കൗണ്ടിലേക്കോ (IFSE KLGB0040241), നമ്പര്‍ ഗൂഗിള്‍പേ 9447070891-ലേക്കോ അയയ്ക്കാവുന്നതാണ്.

Summary: A young man from Muchukun, suffering from fatal liver disease, seeks medical help from well-wishers.