എലത്തൂര്‍ പുതിയ നിരത്ത് സ്വദേശിയായ യുവാവ് റിയാദില്‍ മരിച്ചു; വിയോഗം ഇന്നലെ രാത്രി നാട്ടിലേക്ക് തിരിക്കാനിരിക്കെ
എലത്തൂര്‍: പുതിയനിരത്ത് സ്വദേശിയായ യുവാവ് റിയാദില്‍ അന്തരിച്ചു. വെള്ളറക്കട്ട് മുഹമ്മദ് ഷെബീര്‍ ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസായിരുന്നു. ഇന്നലെ രാത്രി റിയാദില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നാട്ടിലേക്ക് ടിക്കറ്റെടുത്ത് യാത്രയ്ക്ക് തയ്യാറായിരിക്കെയായിരുന്നു അപ്രതീക്ഷിത അന്ത്യം.
വയറുവേദനയെ തുടര്‍ന്ന് ബത്ഹയിലെ ക്ലിനിക്കില്‍ രണ്ടുദിവസം മുമ്പ് ചികിത്സതേടിയിരുന്നു. ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് നാട്ടിലേക്ക് പോയി വിദഗ്ധ ചികിത്സ നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഇന്നലെ നസീമിലെ താമസസ്ഥലത്ത് ഉറങ്ങിക്കിടക്കെ മരണം സംഭവിക്കുകയായിരുന്നു. യാത്രയ്ക്ക് ഇറങ്ങാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേയായിരുന്നു മരണം.
പരേതരായ മുസ്തഫ, കൊയിലാണ്ടി ചീനംവള്ളി സുഹ്‌റ എന്നിവരുടെ മകനാണ്.
സഹോദരങ്ങള്‍: ഷാമില്‍, ഷാഹിന, ഷെഹാന. ഭാര്യ: അഷിക. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടിക്രമങ്ങള്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്ത്, നസീര്‍ കണ്ണീരി, കോഴിക്കോട് ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ അലി അക്ബര്‍, റാഷിദ് ദയ എന്നിവരുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കും.